ബിജു മടക്കക്കുഴി
കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്‌നാനായ ഭവന്‍ ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെയാണ് സംഗമ പരിപാടികള്‍ നടക്കുക.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.
ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏല്ലാ പൂഴിക്കോല്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല