സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം, ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം. സ്!പാനിഷ് താരം കരോളിന മാരിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തകര്‍ത്തത്. സ്‌കോര്‍ 2119, 2116. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്.
കടുത്ത മത്സരത്തിന് ഒടുവിലാണ് സിന്ധു മാരിനെ തുരത്തിയത്. സെറ്റിന്റെ തുടക്കം മുതല്‍ സിന്ധുവിനായിരുന്നു ലീഡ്. ഒരു സമയത്ത് 51ന് പിന്നില്‍ പോയ ശേഷം തിരിച്ചടിച്ച മാരിന്‍ പിന്നീട് 75 എന്ന നിലയിലേക്ക് ലീഡ് ചുരുക്കി. രണ്ടാമത്തെ സെറ്റും സിന്ധുവിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. തുടക്കത്തില്‍ 50 ലീഡ് നേടിയ സിന്ധുവിനെ പക്ഷേ മരിയന്‍ തിരിച്ചടിച്ച് സമ്മര്‍ദത്തിലാക്കുകയായിരുന്നു. എന്നാല്‍ അവസാനം അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് സിന്ധു രണ്ടാം സെറ്റും കിരീടവും സ്വന്തമാക്കിയത്.
രണ്ട് ഗെയിമുകളിലും പലതവണ സിന്ധു മുന്നിട്ടു നിന്നെങ്കിലും മാരിന്‍ ശക്തമായി തിരിച്ചു വന്നു. പക്ഷേ, മാരിന്റെ പിഴവുകള്‍ മുതലാക്കി സിന്ധു വിജയം നേടുകയായിരുന്നു.ഒളിമ്പിക്‌സ് ഫൈനലില്‍ മാരിനോട് തോറ്റ സിന്ധുവിന് പ്രതികാരമായി ഈ വിജയം. സിന്ധുവിന്റെ കരിയറിലെ രണ്ടാമത്തെ സൂപ്പര്‍ സീരിസ് വിജയമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല