1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2015

ദോഹ: ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവല്‍ക്കരണ പരിപാടിയുമായി ക്യൂ റിലയന്‍സ് ഇന്റര്‍നാഷണല്‍ രംഗത്ത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് വിദ്യാര്‍ഥികളേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി ക്യൂ റിലയന്‍സ് ഇന്‍രര്‍നാഷണല്‍ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഹരിത കാമ്പയിന്‍ ഇന്ന് തുടങ്ങുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്‍സരങ്ങള്‍, ബീച്ച് ശുചീകരണ പരിപാടി, സെമിനാര്‍ തുടങ്ങിയവയാണ് ഹരിത കാമ്പയിനിലെ പ്രധാന പരിപാടി. 

ദേശീയ പരിസ്ഥിതി ദിനാചരണ സന്ദേശമായ എന്റെ പരിസ്ഥിതി എന്റെ ഉത്തരവാദിത്തം എന്ന പ്രമേയത്തെ അധികരിച്ച് നടക്കുന്ന ക്യൂ റിലയന്‍സ് ഗ്രീന്‍ സ് ലോഗന്‍ മല്‍സരത്തില്‍ ഖത്തറില്‍ റസിഡന്റ് പെര്‍മിറ്റുള്ള 14 വയസ്സിന് മേല്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായാണ് മല്‍സരം. ഫെബ്രവരി 19 ( ഇന്നു ) മുതല്‍ ഫെബ്രവരി 28 വരെ ക്യൂറിലയന്‍സിന്റെ ഒഫീഷ്യന്‍ വെബ്‌സൈറ്റായ www.qrelience.com മുഖേനയോ facebook.com/qrelience എന്ന ഫേസ് ബുക്ക് പേജ് മുഖേനയോ മല്‍സരത്തില്‍ പങ്കെടുക്കാം.

പരിസ്ഥിതി മേഖലയില്‍ നിന്നുള്ള പ്രമുഖരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് മികച്ച സ് ലോഗന്‍ തെരഞ്ഞെടുക്കുക. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 5000 റിയാല്‍ വീതവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000 റിയാല്‍, 1000 റിയാല്‍ വീതവും കാഷ് അവാര്‍ഡും മെമന്റോയും സമ്മാനമായി ലഭിക്കും.

മാര്‍ച്ച് 8 ന് മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന പരിസ്ഥിതി സെമിനാറില്‍ പ്രമുഖര്‍ സംബന്ധിക്കും. സെമിനാറിനോടനുബന്ധിച്ച് നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ഹരിത സ് ലോഗന്‍ വിജയികളെ ആദരിക്കുമെന്നും അബ്ദുല്ല പറഞ്ഞു.

പരിസ്ഥിതി മന്ത്രാലയത്തിലെ കസ്റ്റമര്‍ സര്‍വീസ് വിഭാഗം മേധാവി മിസ് ഫര്‍ അല്‍ ഹാജിരി, പരിസ്ഥിതി ലൈസണ്‍ ഓഫീസര്‍ ദിലീപ് കുമാര്‍, ക്യൂ റിലയന്‍സ് ഡയറക്ടര്‍മാരായ അബ്ദുല്‍ അസീസ്, കബീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ജനറല്‍ മാന ജേര്‍ വൈശാഖ് ഹരിഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.