സ്വന്തം ലേഖകന്‍: വിവാദ പാകിസ്താനി മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ സഹോദരന്‍ ശ്വാസം മുട്ടിച്ചു കൊന്നു. മുള്‍ട്ടാനില്‍ ശനിയാഴ്ചയാണ് ഇവര്‍ കൊല്ലപ്പെട്ടത്. തനിക്ക് വധഭീഷണിയുണ്ടെന്ന് ബലോച് നേരത്തെ തന്നെ സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പരാതി സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്ന് വിദേശത്തേക്ക് താമസം മാറ്റാനും ഇവര്‍ തീരുമാനിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ബലൂച് വിവാദ നായികയായത്. പാക് ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ തുണിയുരിയുമെന്ന് പ്രഖ്യാപിച്ചതും പാക് സമൂഹത്തില്‍ കോളിളക്കമുണ്ടാക്കി. പാകിസ്താന്റെ ‘പൂനം പാണ്ഡെ’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നതും. കുട്ടിയുടുപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഇവരെ അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ താരം കിം കര്‍ദാഷിയാനോടും താരതമ്യപ്പെടുത്തിയിരുന്നു. ബലോച് പ്രശസ്തയാകുന്നത്.
പോപ് ഗായകന്‍ ആര്യന്‍ ഖാന്റെ ‘ബാന്‍’ എന്ന സംഗീത വീഡിയോവിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ദ്ധ നഗ്‌ന സെല്‍ഫികള്‍ വരെ ബലോച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ബലോച് ചൂടന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ സഹോദരന്‍ എതിര്‍ത്തിരുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല