സ്വന്തം ലേഖകന്‍: വിവാദ പാക് മോഡല്‍ ക്വാന്‍ഡീല്‍ ബലോചിന്റെ കൊലപാതകം, അന്വേഷണം മതപുരോഹിതനിലേക്ക്. ബലോചിനൊപ്പം വിവാദ സെല്‍ഫികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അബ്ദുള്‍ ഖാവി എന്ന മതപുരോഹിതനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ബലോചിനൊപ്പം നിരവധി സെല്‍ഫികളില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അബ്ദുള്‍ ഖാവി അടക്കമുള്ളവര്‍ അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് മൂള്‍ട്ടാന്‍ പോലീസ് മേധാവി അസര്‍ ഇക്രം പറഞ്ഞു. നേരത്തെ ബലോചുമായുള്ള സെല്‍ഫികള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഖാവിയെ പ്രമുഖ മുസ്ലീം കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയിരുന്നു. ബലോചിന്റെ കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്ന് ഖാവി പറഞ്ഞു.
പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഖാവി വ്യക്തമാക്കി. ബലോചിന്റെ സഹോദരന്‍ മുഹമ്മദ് വാസിമാണ് അവരെ വെടിവച്ച് കൊന്നത്. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയതിന് സഹോദരിയെ വെടിവച്ച് കൊന്നതാണെന്ന് വാസിം പോലീസിനോട് സമ്മതിച്ചു. പാകിസ്താനിലെ പൂനം പാണ്ഡെ എന്നറിയപ്പെട്ടിരുന്ന മോഡലാണ് ക്വാന്‍ഡീല്‍ ബലോച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല