1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2024

സ്വന്തം ലേഖകൻ: ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിന് അഞ്ചു ദിർഹം വർധവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.95 റിയാലാണ് ഇപ്പോൾ നിരക്ക് വരുന്നത്. കഴിഞ്ഞ മാസം 1. 90 റിയാലായിരുന്നു വില. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ ആണ് വില. എന്നാൽ ഡീസലിന് 2.05 റിയാലായി തുടരും. മൂന്ന് മാസത്തേക്കാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്. പോയവർഷം സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ച സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ ആണ് വർധനവ് ഉണ്ടായിരിക്കുന്നത്. സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്ന ഖത്തറിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് പദ്ധതി വിജയിച്ചത്.

തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ ശ്രമങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതികളുടെ വിജയത്തിന്റെ ഭാഗമാണ് ഇത്രയും പേർക്ക് തൊഴിൽ നൽകാൻ സാധിച്ചത് എന്നാണ് റിപ്പോർട്ട്. വനിതകളുൾപ്പെടെ 2092 പേരെ സ്വകാര്യ മേഖലയിൽ വിവിധ തൊഴിലുകളിൽ നിയമിച്ചു. തൊഴിൽ മന്ത്രാലയത്തിലെ പരിശീലന, നൈപുണ്യ വികസന മേധാവി മുഹമ്മദ് അൽ ഖുലൈഫി ആണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറിലെ സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ നൽകുന്നത് സംബന്ധിച്ച് വലിയ തരത്തുലുള്ള ചർച്ചകൾക്ക് ശേഷം ആണ് തീരുമാനത്തിൽ എത്തിയതെന്ന് ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖുലൈഫി പറഞ്ഞു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് നൽകേണ്ട എല്ലാ ആനുകൂല്യങ്ങളെ കുറിച്ചും ചർച്ച നടന്നു. അതിന് ശേഷം ആണ് മന്ത്രാലയം ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.