1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 3 ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ 3 ദിവസം ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അവധി ദിനത്തിലും ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടാൽ തൊഴിൽ നിയമം അനുസരിച്ച് അധിക മണിക്കൂറിനുള്ള വേതനവും ആനുകൂല്യങ്ങളും നൽകണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് അവധി ആരംഭിക്കുന്നത്. ജൂണ്‍ 29 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വെള്ളിയും ശനിയും അവധി ദിനങ്ങള്‍ ആയതിനാല്‍ ഇനി, ഞായറാഴ്ച മാത്രമേ ധനകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.