സ്വന്തം ലേഖകൻ: വ്യോമയാന മേഖലയില്‍ കൂടുതൽ ശക്തിപ്രാപിക്കാൻ വേണ്ടി തയ്യാറെടുക്കുകയാണ് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തര്‍ എയര്‍വേസ്. രാജ്യത്തിന്റെ നിലവിലെ ശക്തമായ എയർലൈൻ ശൃംഖലക്കൊപ്പം 245 ലേറെ പുതിയ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഖത്തർ. വ്യക്തമാക്കുന്നത്.
വ്യോമയാന മേഖലയിൽ കരുതത് തെളിയിച്ചവരാണ് ഖത്തർ എയര്‍വേസ്. 230 ഓളം വിമാനങ്ങള്‍ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി പറക്കുന്നുണ്ട്. അതിൻറെ കൂടെയാണ് പുതിയ വിമാനങ്ങൾ കൂടി എത്തുന്നത്. ഈ പുതിയ വിമാനങ്ങൾ കൂടി വരുന്നതോടെ ശക്തമായ എയർലെെൻ ആയി മാറാൻ ഖത്തർ എയർവേസിന് സാധിക്കും. 245 ലേറെ വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേസ് എയര്‍ബസും ബോയിങ്ങും അടക്കമുള്ള കമ്പനികളില്‍ നിന്ന് സ്വന്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങളുടെ ആകെ മൂല്യം 6730 കോടി ഡോളാണ്. 210 പാസഞ്ചർ വിമാനങ്ങളും 30 കാർഗോ വിമാനങ്ങളും 19 എക്‌സിക്യൂട്ടിവ് ജെറ്റ് വിമാനങ്ങളുമാണ് ഖത്തർ എയർവേയ്‌സ് നിരത്തിലുള്ളത്. കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കുന്നതോടൊപ്പം ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ വളർച്ച അടുത്ത വർഷം വീണ്ടും കൂടും. കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാൻ ആണ് തീരുമാനം.
കഴിഞ്ഞ വർഷം വിമാനം വാങ്ങുന്നിനെകുറിച്ച് ഖത്തർ എയർവേസ് ചർച്ച നടത്തിയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ചെറിയ ദൂരത്തിലേക്ക് യാത്രക്കായി ഖത്തർ എയർവേയിനെ സജ്ജമാക്കുന്നു. 15 ഗൾഫ്‌സ്ട്രീം ജി650ഇ.ആർ വിമാനങ്ങൾ സ്വന്തമായുള്ള ഖത്തർ എക്‌സിക്യൂട്ടിവ് ഗൾഫ് സ്ട്രീമിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉടമയും ഏക വാണിജ്യ ഓപറേറ്റർമാരുമാണ്. ഇത് കൂടാതെ രണ്ട് എ 319 വിമാനങ്ങളും രണ്ട് ഗ്ലോബൽ 5000 വിമാനങ്ങളും ഖത്തർ എക്‌സിക്യൂട്ടിവിന് സ്വന്തമായുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏഴ് പുതിയ വിമാനങ്ങളാണ് ഖത്തർ എയർവേസ് പുറത്തിറക്കിയത്. നാല് ബോയിങ് 787-9 ഡ്രീംലൈനറും മൂന്ന് ഖത്തർ എക്‌സിക്യൂട്ടിവ് ഗൾഫ്‌സ്ട്രീം ജി 650 ഇ.ആറും ഇതിലുൾപ്പെടും. ലണ്ടൻ ഹീത്രു, പാരിസ്, ബോങ്കോക്ക്, സിഡ്‌നി, പെർത്ത് തുടങ്ങിയ റൂട്ടുകളിലേക്ക് അധിക വിമാനങ്ങൾ കൊണ്ടുവാരൻ ആണ് തീരുമാനിക്കും. അത്യാധുനിക ഇന്ധനക്ഷമതയുള്ള വിമാനങ്ങളാണ് ഖത്തർ എയർവേയ്‌സ് സർവീസിനായി ഉപയോഗിച്ചു വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല