![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-Airways-FIFA-World-Cup-Special-Packages.jpg)
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനിയും കാത്തിരിക്കണമെങ്കിലും ഒരുക്കള്‍ ഖത്തര്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്‍റെ പല ഭാഗത്തായാണ് കളിക്ക് വേണ്ടിയുള്ള സ്റ്റേഡിയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു വർഷമുണ്ടെങ്കിലും ഇപ്പോള്‍ തന്നെ മാച്ച് ടിക്കറ്റിന്‍റെ കാര്യത്തില്‍ ഖത്തര്‍ ഒരു പദ്ധതി തയ്യാറാക്കികൊണ്ടിരിക്കുകയാണ്.
ലോകകപ്പ് ആരാധകരെ രാജ്യത്തേക്ക് ആഘര്‍ഷിക്കാന്‍ വേണ്ടി സ്പെഷൽ പാക്കേജുമായി ഖത്തർ എയർവേസ് രംഗത്തെത്തിയിട്ടുണ്ട്. മാച്ച് ടിക്കറ്റ്, താമസ സൗകര്യം, വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജാണ് ഖത്തർ എയർവേസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ എയർവേസിന്‍റെ https://www.qatarairways.com/app/fifa2022/ എന്ന സെെറ്റില്‍ ബുക്ക് ചെയ്യാം.
ലോകത്തെങ്ങുമുളള ഫുട്ബോൾ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതിനായുള്ള പരിപാടികള്‍ ആണ് ഖത്തര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇഷ്ട ടീമിനെ തെരഞ്ഞെടുത്ത് വിവിധ പാക്കേജുകളിൽ ടിക്കറ്റ് സ്വന്തമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഖത്തറിലേക്ക് യാത്ര ഉറപ്പിക്കാനുള്ള സൗകര്യവുമായി ടിക്കറ്റ് ബുക്കിങ്ങും ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.
ഫൈനൽ, സെമിഫൈനൽ, നോക്കൗട്ട് മത്സരങ്ങള്‍ കാണാനിള്ള പാക്കേജും ലഭ്യമാണ്. ലോകകപ്പിന്‍റെ ടിക്കറ്റ് നിരക്കുകളൊന്നും ഫിഫ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കളിയുടെ ഒഫീഷ്യൽ എയർലൈൻ പാട്ണർ എന്ന നിലയിൽ ഖത്തർ എയർവേസില്‍ നിന്നും സ്പെഷ്യൽ പാക്കേജുകളിലൂടെ ആരാധകർക്ക് ടിക്കറ്റും യാത്രയും ഉറപ്പിക്കാന്‍ സാധിക്കും. ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് അംഗങ്ങൾക്കാണ് ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം നല്‍ക്കുന്നത്.
ഫൈനലും സെമി ഫൈനലും ഉൾപ്പെടെ മൂന്ന് മത്സരങ്ങൾക്കുള്ള 7300 ഡോളറിൻെറ (5.41 ലക്ഷം രൂപ) പാക്കേജാണ് ഏറ്റവും കൂടിയത്. 2022 ഡിസംബർ 11 മുതൽ 19 വരെ എട്ട് രാത്രിക്കുള്ള പാക്കേജ് ആണ് ഇത്. ഫൈനലും ലൂസേഴ്സ് ഫൈനലും ഉൾപ്പെടുന്ന രണ്ട് മത്സര ടിക്കറ്റുകളുമായി 5600 ഡോളറിൻെറ (4.15 ലക്ഷം രൂപ) രണ്ടാമതായി വരും ഡിസംബർ 15ന് എത്തി 19ന് കളി കണ്ട് മടങ്ങാം.
6950 ഡോളറാണ് (5.15 ലക്ഷം രൂപ) ഗ്രൂപ്പ് റൗണ്ടിലെ മറ്റൊരു വിലയേറിയ പാക്കേജ്. 2022 നവംബർ 20 മുതൽ ഡിസംബർ മൂന്നുവരെയാണ് സമയം നല്‍ക്കുന്നത്. 13 രാത്രികള്‍ ആണ് ഈ പാക്കേജ് എടുക്കുന്നവര്‍ക്ക് കിട്ടുന്നത്. നാല് ഗ്രൂപ്പ് മത്സരങ്ങള്‍ കാണാന്‍ സാധിക്കും.
താമസ സൗകര്യവും മടക്ക യാത്രയും ആണ് ഈ പാക്കേജില്‍ ഉള്‍പ്പെടുന്നത്. നവംബർ 27 മുതൽ ഡിസംബർ മൂന്ന് വരെ മൂന്ന് ഗ്രൂപ്പ് മാച്ചിന് 4700 ഡോളർ (3.48ലക്ഷം രൂപ)യാണ് നിരക്ക്. 3800 ഡോളർ (2.81 ലക്ഷം രൂപ) പാക്കേജിൽ പ്രീക്വാർട്ടറിലെ രണ്ട് മത്സരങ്ങള്‍ കാണാന്‍ സാധിക്കും. ഇന്ത്യ ഉൾപ്പെടെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും ഖത്തര്‍ എയർവേസ് സര്‍വീസ് നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല