ഏപ്രില്‍ 17 മുതല്‍ ഖത്തര്‍ എയര്‍ വെയ്സിന്റെ പ്രത്യേക ഓഫര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 ലക്ഷ്യസ്താനങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സിന്റെ പ്രത്യേക ഓഫര്‍. എക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം കുറവ് നല്കിയാല് മതി ഈ മൂന്നു ദിവസങ്ങളില്‍ എന്നതാണ് ഈ പുതിയ ഓഫര്‍. ഈ ഓഫര്‍ നിരക്കില്‍ നികുതിയും സര്‍ചാര്‍ജുമെല്ലാം ഉള്‍പ്പെടും.
ഈ ഓഫര്‍ ഉപയോഗപ്പെടുത്തുന്നതിന് 72 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ബുക്കിങ് സംവിധാനം ഏപ്രില്‍ 17 00.01 മണിക്ക് ആരംഭിച്ച് ഏപ്രില്‍ 19 23.59ന് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വെയ്സ് ഒരുക്കുന്ന ഈ പുതിയ ഓഫര്‍ ഉപയോഗപ്പെടുത്താം.
കേപ്പ് ടൗണ്‍, ന്യൂയോര്‍ക്ക്, സവോ പൗലോ, ബാങ്കോക്ക്, എഥന്‍സ്, സിങ്കപ്പൂര്‍, ഇസ്താംബൂള്‍, മാലിദ്വീപ്, ദില്ലി, ഗോവ, മ്യൂനിച്ച്, സ്റ്റോക്ക്ഹോം, കോപന്ഹേഗന്, കാസബ്ലാങ്ക, മെല്‍ബണ്‍ തുടങ്ങി നൂറിലധികം സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഈ പുതിയ ഓഫര്‍ നിരക്കില്‍ ലഭ്യമായിരിക്കും.ജൂണ്‍ 6 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ആണ് ഈ ഓഫര്‍ വഴി ഈ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല