1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2024

സ്വന്തം ലേഖകൻ: വേനലക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ എയര്‍വേഴ്സ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അവധിയെന്ന ഓഫറുമായാണ് ഖത്തര്‍ എയര്‍വേഴ്സ് വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും.

ഇതിന് പുറമെ മാര്‍ച്ച് 8 വരെ പ്രത്യേക ‌ഓഫറുകളുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ക്ക് പ്രത്യേക പ്രൊമോ കോഡ് വഴി 500 ഖത്തര്‍ റിയാലും ജി.സി.സി ഇതര രാജ്യങ്ങളിലേക്ക് 1000 ഖത്തര്‍ റിയാലും ഇളവ് ലഭിക്കും.

ജി.സി.സി ഇതര രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്ക് 1500 ഖത്തര്‍ റിയാല്‍ ഇളവ് ലഭിക്കുന്ന പ്രൊമോകോഡും ഖത്തര്‍ എയര്‍വേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാംം. പ്രൊമോ കോഡുകള്‍ ഉപയോഗിച്ച് ഒരു ബുക്കിങ്ങില്‍ പരമാവധി രണ്ടു പേര്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്ന് ഖത്തര്‍ എയര്‍വേഴ്സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.