സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്.മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തര്‍ എയര്‍വേസിനാണ്. ലോകത്തെ മികച്ച എയര്‍ലൈന്‍,മിഡ്ലീസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കുന്നത്. ഏവിയേഷന്‍ മേഖലയിലെ വിദഗ്ധരാണ് പുരസ്കാരം നിര്‍ണയിക്കുന്നത്. ഖത്തർ എയർവേസ് നൂതന പരിഷ്കാരങ്ങളോടെ നടപ്പാക്കിയ ബിസിനസ് ക്ലാസ് കാബിനായ ക്യൂ സ്യൂട്ട് വിമാനയാത്രക്കാരിൽ ഏറെ ശ്രദ്ധ നേടിയതാണ്. ഫസ്റ്റ്ക്ലാസ് സൗകര്യവും അനുഭവവും നൽകുന്ന ബിനിസ് ക്ലാസ് കാബിനാണ് ഖത്തർ എയർവേസിന്റെ സവിശേഷത.
ബിസിനസ് ക്ലാസിലെ ആദ്യ ഡബ്ൾ ബെഡ് കാബിൻ, കൂടാതെ യാത്രക്കാരന് സ്വകാര്യതയും സുരക്ഷിതത്വവും സാമൂഹിക അകലവും വാഗ്ദാനംചെയ്യുന്ന സൗകര്യങ്ങൾ, സീറ്റുകൾ യഥേഷ്ടം ഒതുക്കാനുള്ള സാഹചര്യം എന്നിവ ക്യൂ സ്യൂട്ടിന്റെ പ്രത്യേകതകളാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായി ആകാശയാത്ര ഉറപ്പാക്കുന്നതിനുള്ള അംഗീകാരമാണ് എയർലൈൻ റേറ്റിങ്സ് പുരസ്കാരങ്ങളെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല