സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന വിവിധ കലാ സാംസ്‌കാരിക, വിനോദ പരിപാടികൾ ഒറ്റ പാസിൽ ആസ്വദിക്കാൻ സംവിധാനവുമായി ഖത്തർ ക്രിയേറ്റ്‌സ്. വൺ പാസ് പദ്ധതിയിൽ തന്നെ മൂന്ന് തരം പാസുകളാണുണ്ടാവുക.
ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട് പാസുകളിൽ ഒന്ന് സ്വന്തമാക്കിയാൽ വരാനിരിക്കുന്ന വിവിധ പരിപാടികളിലേക്ക് പ്രവേശനം സാധ്യമാകും. ഇതിനോടൊപ്പം പാസുള്ളവർക്ക് തിരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റ്, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഡിസ്‌കൌണ്ടും ലഭിക്കും. യഥാക്രമം 399, 499, 1999 ഖത്തർ റിയാൽ എന്നിങ്ങനെയാണ് പാസുകളുടെ നിരക്ക്.
അതിനിടെ വലിയ ആഘേഷ പരിപാടികളോട് കൂടിയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്. നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാര്‍ഡ് നിര്‍ബന്ധം ആണ്. അതേസമയം, ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രാജ്യത്തിന് പുറത്തു പോയി വരാന്‍ ഹയാ കാര്‍ഡ് വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കും, പ്രവാസികൾ ആയ താമസക്കാർക്കും ഉൾപ്പടെ രാജ്യത്ത് സന്ദർശന്തിനായി എത്തുന്ന എല്ലാവർക്കും ഹയാ കാര്‍ഡ് നിര്‍ബന്ധം തന്നെയാണെന്ന് ഹയാ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഖുവാരി പറഞ്ഞു. മനേരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല