![](https://www.nrimalayalee.com/wp-content/uploads/2022/03/Qatar-Business-Map-Portal-.jpg)
സ്വന്തം ലേഖകൻ: ഖത്തർ ബിസിനസ് മാപ് പോർട്ടലിന് തുടക്കമായി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ തന്നെയാണ് പുതിയ ഖത്തർ ബിസിനസ് മാപ് പോർട്ടൽ ലഭ്യമാകുക. സാമ്പത്തിക സ്ഥാപനങ്ങൾ, ലാഭ രഹിത സംഘടനകൾ, എന്നിവർക്ക് ആവശ്യമായ പ്രധാന വിവരങ്ങൾ, ഡേറ്റകൾ, രേഖകൾ എന്നിവ പ്രദാനം ചെയ്യുകയാണ് പുതിയ പോർട്ടലിന്റെ ലക്ഷ്യം.
ഖത്തറിന്റെ വിവിധയിടങ്ങളിലെ നിക്ഷേപ നേട്ടങ്ങൾ അറിയാനും ഓരോ നഗരസഭകളിലെയും വാണിജ്യ ലൈസൻസുകളുടെ എണ്ണം, വാണിജ്യ സ്ഥാപനങ്ങൾ, ലഭ്യമായ വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങി സകല വിവരങ്ങളും പോർട്ടലിലൂടെ അറിയാം. പോർട്ടൽ ലിങ്ക്: https://businessmap.moci.gov.qa/
രാജ്യത്ത് ബിസിനസ് സംബന്ധിയായ വിവരങ്ങൾ കൂടുതൽ സുതാര്യവും കൃത്യവുമാക്കുകയെന്ന മന്ത്രാലയത്തിൻ്റെ നയപരിപാരിയുടെ പ്രധാന നാഴികക്കല്ലാണ് പോർട്ടൽ. ഇതോടൊപ്പം ഒരു കൊമ്മേർഷ്യൻ രജിസ്ട്രേഷൻ ഡാറ്റാ വെരിഫിക്കേഷൻ സേവനവും വ്യവസായ മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല