സ്വന്തം ലേഖകൻ: ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി. രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ പാൽക്കുപ്പികൾക്ക് സമാനമായ കുപ്പികളിൽ ചില കഫേകൾ വെള്ളവും പാനീയങ്ങളും വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. ചിലർ കുപ്പികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് വൈറലാകുകയും ചെയ്തു. പാൽക്കുപ്പികളിൽ വെള്ളവും മറ്റു പാനീയങ്ങളും വിൽക്കുന്ന സമാന സംഭവങ്ങൾ മറ്റ് ഗൾഫ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒമാൻ, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇവിടങ്ങളിൽ പാൽക്കുപ്പികളിൽ പാനീയങ്ങൾ വിറ്റ കഫേകളുടെ പ്രവർത്തനം നിർത്തലാക്കിയിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക ആചാരങ്ങൾക്ക് വിരുദ്ധമായി പാൽക്കുപ്പികളിൽ പാനീയങ്ങൾ വിൽക്കുന്ന പ്രവണതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല