സ്വന്തം ലേഖകൻ: രാജ്യത്ത് കാലാവസ്ഥ മാാറുമ്പോൾ തൊഴിലാളികൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തണുപ്പ് വിട്ട് ചൂടിലേക്ക് ഇപ്പോൾ മാറുകയാണ്. ഈ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടിയാണ് നിർദേശവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
കാലാവസ്ഥ മാറി തുടങ്ങിയ സാഹചര്യത്തിൽ പകൽ സമയത്ത് വലിയ ചൂടായിരിക്കും അനുഭവപ്പെടുക. വലിയ പൊടിക്കാറ്റ് ഉണ്ടാകാൻ ഈ സമയത്ത് സാധ്യയതയുണ്ട്. പല പ്രദേശങ്ങളിലും പൊടിക്കാറ്റ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ എല്ലാ തൊഴിലാളികളും ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ പല സംവിധാനങ്ങളും ചെയ്യണം. അധികൃതർ നൽകിയിട്ടുള്ള സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കണം. കൂടാതെ കാറ്റിന്റെ വേഗത മനസിലാക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കണം. വളരെ ശക്തമായി കാറ്റ് വീശുന്ന സമയത്ത് വലിയ രീതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നിർത്തിവെക്കണം.
എല്ലാ തൊഴിൽ മേഖലയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ പാലിക്കണമെങ്കിലും നിർമ്മാണ മേഖലയിൽ വലിയ രീതിയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഉദ്യോഗസ്ഥർ ജോലി സ്ഥലങ്ങളിൽ പരിശോധന നടത്തണം.
സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ തൊഴിലാളികൾക്ക് ഏൽക്കാതിരിക്കാൻ വേണ്ടി ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. 2019, 2020 വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ചൂട്കൊണ്ട് ഉണ്ടായിരുന്ന പ്രശ്നങ്ങൾ വളരെ കുറവാണ്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ ആയിരിക്കും തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല