സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധെപ്പട്ട കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും പുതുക്കി. എന്നാൽ, നേരത്തേ പട്ടികയിൽ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ ഒഴിവാക്കിയാണ് പുതിയ പട്ടിക വന്നിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യ ഇല്ല. ഖത്തറിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങളും ഇല്ല. ഖത്തറിലെയും ആഗോളതലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഖത്തറിെൻറ യാത്രാനയത്തിെൻറ ഭാഗമായുള്ള കോവിഡ്-19 അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്.
തൊട്ടുമുമ്പുള്ള പട്ടികയിൽ 49 രാജ്യങ്ങളാണുണ്ടായിരുന്നത്. എന്നാൽ പുതിയതിൽ 23 എണ്ണമേ ഉള്ളൂ. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നും ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്ഥകൾ താഴെ: വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം, ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ഒരാഴ്ചക്കുശേഷം ഹെൽത്ത് സെൻററിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവാണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.
ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിെൻറ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് ഖത്തർ എയർവേസിൽ വരുന്നവർ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽനിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക് ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കോവിഡ് പരിശോധന നടത്തും. നെഗറ്റീവാണെങ്കിൽ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറൻറീൻ. വീസയുള്ളവർക്ക് ‘എക്സപ്ഷനൽ എൻട്രി പെർമിറ്റ്’ എടുത്തതിന് ശേഷം മാത്രമേ ഖത്തറിലേക്ക് വരാൻ കഴിയൂ.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന പുതിയ വീസ അപേക്ഷകൾ സ്വീകരിക്കൽ നടപടികൾ ഖത്തർ തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പുനരാംരംഭിക്കുമെന്ന് അറിയിച്ചതോടെ വിദേശ തൊഴിലാളികൾക്ക് പ്രതീക്ഷ. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യക്കാർക്ക് അതത് രാജ്യങ്ങളിലെ ഖത്തർ വീസ സെൻററുകൾ (ക്യു.വി.സി) പ്രവർത്തനം പുനരാരംഭിക്കാതെ പുതിയ വീസയിലുള്ള വരവ് സാധ്യമല്ല. എന്നാൽ, ഈ കേന്ദ്രങ്ങളുടെ പ്രവർത്തനവും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷ.
കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തിൽ തന്നെ ഖത്തർ പുതിയ വീസകൾ നൽകുന്നതും സന്ദർശനവീസകളടക്കമുള്ളവയും നിർത്തിവെച്ചിരുന്നു. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിലും വെബ്സൈറ്റിലും ഇതിനുള്ള സൗകര്യം നിർത്തലാക്കുകയായിരുന്നു. എന്നാൽ, നവംബർ 15 മുതൽ പുതിയ വീസ അപേക്ഷകൾ സ്വീകരിക്കുന്നത് തുടങ്ങുമെന്ന് അറിയിച്ചതോടെ മന്ത്രാലയത്തിെൻറ വെബ്ൈസറ്റിലുള്ള ഈ സൗകര്യമടക്കം വീണ്ടും സജ്ജമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല