1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2022

സ്വന്തം ലേഖകൻ: കോവിഡ്​ കേസുകൾ ഉയരുന്ന പശ്​ചാത്തലത്തിൽ സ്കൂൾ -കിൻഡർഗർട്ടൻ വിദ്യാഭ്യാസം ഞായറാഴ്ച മുതൽ വീണ്ടും ഓൺലൈനിലേക്ക്​. താൽകാലികമായി ഒരാഴ്ചത്തേക്കാണ് പൊതു-സ്വകാര്യമേഖലകളിലെ സ്കൂളുകളുടെയും കിൻഡർഗർട്ടനുകളുടെയും പ്രവർത്തനം ഓൺലൈനിലേക്ക്​ മാറ്റുന്നതെന്ന്​ വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യ കണക്കിലെടുത്താണ്​ തീരുമാനം.

ക്ലാസുകൾ ഓൺലൈനിലേക്ക്​ മാറുന്നതിനാൽ വിദ്യാർഥികളുടെ ഹാജർ നിർത്തിവെക്കാനും നിർദേശിച്ചു. അതേസമയം, ജീവനക്കാരും, അധ്യാപകരും സ്കൂളുകളിൽ എത്തണ​മെന്ന്​ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കോവിഡ്​ കേസുകളുടെ വർധനവിന്‍റെ പശ്​ചത്തലത്തിൽ സുരക്ഷിതവും ആരോഗ്യകരവുമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ്​ കുട്ടികളെ സ്കൂളുകളിൽ വരുന്നതിൽ നിന്നും ഒഴിവാക്കി ക്ലാസുകളും പഠനവും ഓൺലൈനിലേക്ക്​ മാറ്റുന്നതെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

ആരോഗ്യ മന്ത്രാലയവുമായി ചർച്ചനടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ്​ വെള്ളിയാഴ്ച അടിയന്തര തീരുമാനമെടുത്തത്​. വരുന്ന ഒരാഴ്ചയിലെ കോവിഡ്​ തോത്​ വിലയിരുത്തിയാവും ഭാവി തീരുമാനങ്ങൾ. സ്കൂൾ ജീവനക്കാർക്കും, 12ന്​ മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും ബൂസ്റ്റർ ഡോസ്​ നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.