1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2022

സ്വന്തം ലേഖകൻ: കോവിഡ്​ യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച്​ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം. യൂറോപ്യൻ യൂണിയൻ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഉപകാരപ്പെടുന്നവിധമാണ്​ പുതിയ ഇളവുകൾ​. മാറ്റങ്ങൾ​ ബുധനാഴ്ച രാത്രി ഏഴ്​ മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

ജി.സി.സി, യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക്​ വരുന്ന പൗരന്മാർക്കും, താമസക്കാർക്കും കോവിഡ്​ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ഇഹ്​തിറാസ്​ പ്രീ അപ്രൂവലിന്​ പകരം, അതാത്​ രാജ്യങ്ങളിലെ കോവിഡ്​ ഇമ്യൂണിറ്റി സ്റ്റാറ്റ്​ ആപ്ലിക്കേഷൻ മതിയാവും. ഖത്തറിലെത്തിയ ശേഷം ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്ത്​ ഉപയോഗിക്കണം.

ജി.സി.സി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും റസിഡൻസിനും ഖത്തറിലേക്ക്​ വരുമ്പോൾ പി.സി.ആർ പരിശോധന നിർബന്ധമില്ല. എന്നാൽ, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ സ്വകാര്യ ക്ലിനിക്കിൽ റാപിഡ്​ ആന്‍റിജൻ പരിശോധനക്ക്​ വിധേയരാവണം.

അതേസമയം, യാത്രക്ക്​ മുമ്പ്​ ആർ.ടി.പി.സി.ആർ പരിശോധിച്ചവരാണെങ്കിൽ ഖത്തറിലെത്തിയ ശേഷം ആന്‍റിജൻ പരിശോധന വേണ്ടതില്ല. പുറപ്പെടുന്ന രാജ്യം റെഡ്​ ഹെൽത്​ മെഷ്വേർസ്​ പട്ടികയിൽ ഉൾപ്പെടുന്നി​ല്ലെങ്കിൽ ആണ്​ ഇക്കാര്യങ്ങൾ ബാധകമാവുന്നത്​.

കോവിഡ്​ ബൂസ്റ്റർ ഡോസ്​ സ്വീകരിച്ചവരുടെയും, രോഗം വന്ന്​ ഭേദമായവരുടെയും രോഗപ്രതിരോധ കാലാവധി 12 മാസമായിരുക്കുമെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. അടുത്തിടെ പുറത്തിറക്കിയ അറിയിപ്പ്​ പ്രകാരമാണ്​ ഇക്കാര്യം വിശദീകരിച്ചത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.