1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കും കൊവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ റാപ്പിഡ് ആന്റിജന്‍ പരിശോധന വേണ്ടെന്ന് തീരുമാനം. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കോവിഡ് ബാധിച്ച് രോഗ മുക്തി നേടിയവര്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മറ്റു വിദ്യാര്‍ഥികള്‍ നിലവില്‍ ചെയ്യുന്നതു പോലെ ഓരോ ആഴ്ചയിലും വീടുകളില്‍ വെച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് കിറ്റുകള്‍ അതത് സ്‌കൂളുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു. എല്ലാ സ്‌കൂളുകളിലും ഏതാനും കുട്ടികളെ ടെസ്റ്റിന് വിധേയമാക്കുന്ന മന്ത്രാലയത്തിന്റെ നടപടി തുടരും. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ എല്ലാ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 20 ഞായറാഴ്ച മുതല്‍ രാജ്യത്തെ സ്‌കൂള്‍ സമയം കോവിഡിന് മുമ്പത്തെ രീതിയിലേക്ക് മാറുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകളും അടുത്തയാഴ്ച മുതല്‍ തുടങ്ങും. ഇതോടൊപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്ന പഠനേതര പ്രവര്‍ത്തനങ്ങള്‍, പഠന യാത്രകള്‍ തുടങ്ങിയവയ്ക്കും അനുമതിയുണ്ടായിരിക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോതും വിദ്യാര്‍ഥികളുടെ അക്കാദമിക ഭാവിയും പരിഗണിച്ചാണ് പുതിയ തീരുമാനങ്ങളെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.