സ്വന്തം ലേഖകൻ: ഹെൽത്ത് കാർഡില്ലാത്തവർ ഉടൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിപടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു.
മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂെട നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാവർക്കും വാക്സിൻ സൗജന്യമായാണ് നൽകുന്നത്. ആർക്കും നിർബന്ധമല്ല. എന്നാൽ, തങ്ങളെയും മറ്റുള്ളവരെയും രോഗത്തിൽനിന്ന് രക്ഷിക്കാനായി വാക്സിൻ സ്വീകരിക്കാൻ എല്ലാവരെയും മന്ത്രാലയം പ്രേരിപ്പിക്കുമെന്നും അവർ പറഞ്ഞു.
ഹെൽത്ത് കാർഡില്ലാത്തവർ കാർഡുകൾക്കായി ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. എല്ലാ ആളുകൾക്കും കൊവിഡ് വാക്സിൻ കുത്തിവെപ്പ് നൽകും. സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് ഉള്ളവർക്കും ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കും ഇത് നിർബന്ധമാകും. ഇതിനാൽ കാർഡ് ഇല്ലാത്തവർ അതിനായി ആശുപത്രികളിൽ രജിസ്റ്റർ െചയ്ത് കാർഡ് ഉടൻ നേടണം.
ഹെൽത്ത് കാർഡിനായി രജിസ്റ്റർ ചെയ്ത, വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ ആളുകളുമായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ജീവനക്കാർ ബന്ധപ്പെടും. സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ കിട്ടാൻ ഹെൽത്ത് കാർഡ് നിർബന്ധമാണ്. കാർഡ് ലഭിക്കാനായി ഒന്നുകിൽ അടുത്തുള്ള ആശുപത്രികൾ സന്ദർശിക്കണം.
അല്ലെങ്കിൽ ഇൗയടുത്ത് തുടങ്ങിയ പി.എച്ച്.സി.സിയുടെ ‘െനർആക്കും’ ആപ്പിൽ വേണ്ട രേഖകൾ സമർപ്പിച്ച് അപേക്ഷിക്കുകയും ചെയ്യാം. സ്മാർട്ട്ഫോണുകളിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള പുതിയ ആപ്പാണ് ‘നെർആക്കും’. വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാനുള്ള െഹൽത്ത് കാർഡിനുള്ള അപേക്ഷ ആപ്പിലൂടെ നൽകാനാകും.
ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡോക് ടർമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഹെൽത്ത് കാർഡ് പുതുക്കൽ സൗകര്യങ്ങൾ, ആപ് ഉപഭോക്താവിനും വീട്ടുകാർക്കുമുള്ള അടുത്ത പി.എച്ച്.സി.സി അപ്പോയിൻറ്മെൻറ് തുടങ്ങിയ സേവനങ്ങൾ പുതിയ ആപ്പിൽ ലഭ്യമാണ്. കൊവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ സ്വീകരിക്കാൻ അർഹരായവരിൽ വാക്സിൻ സ്വീകരിക്കാനായി അറിയിപ്പ് ലഭിക്കാത്തവർ 40277077 എന്ന ഹോട്ട്ലൈൻ നമ്പറിൽ അപ്പോയിൻറ്മെൻറിനായി ബന്ധപ്പെടണം.
നിലവിൽ മുൻഗണനപട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം. വാക്സിൻ സ്വീകരിക്കാൻ അർഹരായ മുതിർന്നവരുടെ പ്രായപരിധി 70 വയസ്സിൽനിന്ന് 65 ആയി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. ഇനി മുതൽ 65നും അതിന് മുകളിലും പ്രായമുള്ളവരും വാക്സിൻ മുൻഗണനാപട്ടിയിൽ ഉണ്ടാകും. നേരത്തേ ഇത് 70 വയസായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല