സ്വന്തം ലേഖകന്‍: ഖത്തര്‍ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള ബഹ്‌റൈന്‍ അധികൃതരുടെ തീരുമാനം ഖേദകരമെന്ന് ഖത്തര്‍.ജനീവയിലെ യു.എന്‍. ഓഫീസിലെ ഖത്തറിന്റെ സ്ഥിര പ്രതിനിധി സ്ഥാനപതി അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് തിരുമാനം ഖേദകരമെന്ന് വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്ന നടപടി ഇസ്ലാമിക മതത്തിന്റെ തത്ത്വങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും എതിരാണെന്നും അല്‍മന്‍സൂരി ചൂണ്ടിക്കാട്ടി.
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഉടമ്പടിയുടെ ലംഘനമാണിതെന്നും അല്‍ മന്‍സൂരി പറഞ്ഞു. ഖത്തറിപൗരന്മാരെ പ്രതിസന്ധി ബാധിക്കില്ലെന്ന സൗദി സഖ്യങ്ങളുടെ പ്രസ്താവനയ്ക്ക് നേര്‍വിപരീതമാണ് ഇത്തരം നടപടികളെന്നും അല്‍മന്‍സൂരി പറഞ്ഞു. നിഷേധാത്മക നിലപാടാണ് ഖത്തര്‍ ഭരണകൂടം സ്വീകരിക്കുന്നതെന്നുംഭീകരര്‍ക്കു സഹായവും സംരക്ഷണവും നല്‍കുന്നതാണ് ഖത്തര്‍ പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്‌നമെന്നും സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുളള പിടികിട്ടാപുളളികളായവര്‍ക്ക് ഖത്തര്‍ അഭയവും സാമ്പത്തിക സഹായവും നല്‍കുന്നു. സൗദി യുദ്ധവിമാനങ്ങള്‍ ഖത്തറിന് മുകളില്‍ പറക്കുന്നില്ല. യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തുറമുഖങ്ങള്‍ ഉപരോധിക്കുന്നുമില്ല. ഖത്തറിനെതിരെ ബഹിഷ്‌കരണം മാത്രമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ വിചാരണ ചെയ്യുന്നതില്‍ ഗുതുരതമായ വീഴ്ചയാണ് ഖത്തറിന്റെ ഭാഗത്തു നിന്നു ഉണ്ടാകുന്നതെന്നും മന്ത്രി ആരോപിച്ചു. നേരത്തെ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് സൗദി സഖ്യം ശ്രമിക്കുന്നതെന്ന ആരോപണം ഖത്തര്‍ ഉന്നയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല