സ്വന്തം ലേഖകൻ: ഖത്തറിൽ നിന്ന് പുറപ്പെടുന്നതോ അല്ലെങ്കിൽ ഖത്തറിലെത്തുന്നതോ ആയ യാത്രകളിൽ അധിക പണമോ ആഭരണങ്ങളോ ൈകയിൽ കരുതുന്നുവെങ്കിൽ ഡിക്ലറേഷൻ നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ് റ്റംസ് (ജി.എ.സി). 50,000 ഖത്തർ റിയാലോ അതിൽ കൂടുതലോ പണവും തത്തുല്യമായ മൂല്യമുള്ള ആഭരണങ്ങളും സമാനമായി വിലമതിക്കുന്ന ഏതെങ്കിലും സാമ്പത്തികമോ കൈവശമുള്ളവർ യാത്രാവേളയിൽ നിർബന്ധമായും ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചു നൽകണമെന്ന് ജി.എ.സി അറിയിച്ചു.
രാജ്യത്തെ എല്ലാ കര, കടൽ, വ്യാമയാത്രകളിലും ഇതു സംബന്ധിച്ച ഡിക്ലറേഷൻ നിയുക്ത കസ് റ്റംസ് ഓഫിസുകളിൽ നൽകണമെന്നും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി) പ്രസ്താവനയിൽ നിർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവക്കെതിരെ 2019ലെ 20ാം നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് പുതിയ നിർേദശം. അതേ നിയമത്തിെൻറ എക്സിക്യൂട്ടിവ് ചട്ടങ്ങളിൽ 2019 ലെ 41ാം നമ്പർ കാബിനറ്റ് തീരുമാനത്തെ തുടർന്നാണ് യാത്രക്കാർക്ക് പുതിയ നടപടിക്രമം കൈക്കൊള്ളുന്നതെന്നും ജി.എ.സി വ്യക്തമാക്കി. കറൻസി നോട്ടുകൾ ഖത്തറി റിയാലുകളായാലും വിദേശ കറൻസിയായാലും പുതിയ നിയമം ബാധകമാകും.
ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സാമ്പത്തിക ഉപകരണങ്ങൾ, യാത്രക്കാരുടെ ചെക്കുകൾ, ബാങ്ക് ചെക്കുകൾ, ഒപ്പിട്ട പേമെൻറ് ഓർഡറുകൾ, ബോണ്ടുകൾ എന്നിവ കൈവശമുണ്ടെങ്കിലും അത്തരക്കാർക്ക് നിർദേശം ബാധകമാണ്. യാത്രക്കാരുടെ പക്കൽ 50,000 റിയാലിൽ കൂടുതൽ വിലമതിപ്പുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളും വിലയേറിയ കല്ലുകളായ ഡയമണ്ട്, മുത്ത്, മരതകം, നീലക്കല്ല് എന്നിവയുണ്ടെങ്കിൽ ഡിക്ലറേഷൻ ഫോമിൽ അതിെൻറ വസ്തുതകൾ വ്യക്തമാക്കേണ്ടതാണ്.
ഏതൊരു യാത്രക്കാരനും 50,000 ഖത്തറിൽ റിയാലിൽ കൂടുതലുള്ള പണമോ വിദേശ കറൻസിയോ ആഭരണങ്ങളോ വസ്തുക്കളോ ൈകയിൽ വെച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ സ്വമേധയാ നിയോഗിച്ച ഫോറം പൂരിപ്പിക്കേണ്ടതുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. തെറ്റായ വിവരങ്ങൾ നൽകുകയോ പണത്തിെൻറ ഉറവിടം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നത് അതീവ കുറ്റകരമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും അല്ലെങ്കിൽ 1,00,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നും ജി.എ.സി പ്രസ്താവനയിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല