സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് കെെവശം വെക്കാൻ സാധിക്കുന്ന സാധനങ്ങളുടെ പരിധിയെ കുറിച്ച് ഓർമ്മിച്ച് ഖത്തർ കസ്റ്റംസ്. വ്യക്തിഗത വസ്തുക്കളും സമ്മാനങ്ങളും ഉൾപ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലായിരിക്കണം. അതിൽ കൂടാൻ പാടില്ല.
വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വരുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. വാണിജ്യ ആവശ്യങ്ങൾക്കായി വരുന്നവർ ലഗേജിനുള്ളിലെ കാര്യങ്ങളെ കുറിച്ച് വ്യക്തമായ വിവരണം നൽകണം. കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ നൽകുന്ന നിർദേശം.
വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങൾ അളവിൽ കൂടാൻ പാടില്ല. ഖത്തർ കറൻസിക്ക് തുല്യമായി കൂടാൻ പാടില്ല. തത്തുല്യമായ തുകയിൽ കൂടിയാൽ കർശനമായ തിരിച്ചടി നേരിടും. വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ മൂല്യമാണ് 3,000 റിയാലിൽ കൂടിയാൽ കൊണ്ടുവരാൻ സാധിക്കില്ല. വാണിജ്യ ലക്ഷ്യത്തോടെ കൊണ്ടുവരുന്ന സാധന സാമഗ്രികൾച്ച് ചട്ടങ്ങൾ ഉണ്ടാകും, അത് അനുസരിച്ച് മാത്രമേ കൊണ്ടുവരാൻ പാടുള്ളു.
നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനുവദിച്ചതിൽ കൂടുതൽ സാധിനങ്ങൾ കൊണ്ടുപോകാൻ സാധിക്കില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഖത്തർ കസ്റ്റംസ് അധികൃതർ നൽകുന്ന നിർദേശങ്ങൾ വായിച്ചു നോക്കണം. ഒരുപാട് നിയമ ലംഘനങ്ങൾ ഒരോ ദിവസവും കൂടി വരുന്നതിനാൽ ആണ് വീണ്ടും ഒർമ്മപ്പെടുത്തലുമായി ഖത്തർ കസ്റ്റംസ് രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല