1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി ഖത്തർ രംഗത്ത്. സെെബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഖത്തർ. സെെബർ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടി പുതിയ സുരക്ഷ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഖത്തർ. കോർപറേഷനുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ സുരക്ഷ ഭീഷണികൾ കണ്ടെത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിന് എതിരെ മുന്നറിയിപ്പ് നൽക്കുന്ന സൈബർ സുരക്ഷ പ്ലാറ്റ്ഫോം അവതരിപ്പിച്ചതായി ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.

ഖത്തർ സെെബർ ആക്രമണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി ഖത്തർ രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സുരക്ഷ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതി വിദ്യ ഉപയോഗിച്ച് സൈബർ ആക്രമണങ്ങൾ നടത്തുന്ന വ്യാജ ഡൊമൈനുകൾ കണ്ടെത്തി അവ പ്രതിരോധിക്കുക. ഉപദ്രവകരമായ സോഫ്റ്റ് വെയറുകൾ കണ്ടെത്തുക. അപകടകാരികളായ നെറ്റ്വർക്ക് ട്രാഫിക്ക് കണ്ടെത്തി അതിലെ സേവനങ്ങൾ മരവിപ്പിക്കുക തുടങ്ങിയവയാണ് പുതിയ വിങ്ങിന്റെ ഉത്തരവാദിത്തങ്ങൾ.

ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ കമ്പ്യൂട്ടിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞരാണ് ഈ പുതിയ സാങ്കിത വിദ്യ ഉണ്ടാക്കിയിരിക്കുന്നത്. മൂന്നുവർഷത്തെ ശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു സൈബർ സുരക്ഷ പ്രതിരോധ സംവിധാനം ഇവർ വികസിപ്പിച്ച് എടുത്തത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, തുർക്കിയിലെ ടിഒബിബി യൂനിവേഴ്സിറ്റി ഇക്കണോമിക്സ് ആൻഡ് ടെക്നോളജി വിഭാഗം, കദിർ ഹാസ് യൂനിവേഴ്സിറ്റി, സൈബർ ഇൻറലിജൻസ്-സൈബർ ഡിഫൻസ് എന്നിവരും ഇവരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

16.5 ലക്ഷം ഡോളറിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പുതിയ സംവിധാനം ഖത്തർ ഉണ്ടാക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സുരക്ഷക്ക് ഖത്തർ മുൻതൂക്കം നൽക്കുന്നത്. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2013ൽ ദേശീയ സൈബർ സുരക്ഷ സ്ട്രാറ്റജി ഖത്തർ പുതുക്കിയിരുന്നു. 2006ൽ ഖത്തർ എമർജൻസി റെസ്പോൺസ് ടീമിനും ഖത്തർ രൂപം നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.