സ്വന്തം ലേഖകൻ: ഉപഭോക്താക്കൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നതിന് വാണിജ്യ ശാലകൾ ഫീസ് ഈടാക്കരുതെന്ന് നിർദേശം. അംഗീകൃത ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നടപ്പാക്കണമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.
ഉൽപന്നങ്ങൾ വാങ്ങുമ്പോൾ സൗകര്യപ്രദമായി നേരിട്ട് കറൻസി നൽകാനോ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ മുഖേന ഇലക്ട്രോണിക് പേയ്‌മെന്റ് നടത്താനോ ഉള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്.
അധിക ഫീസ് ഈടാക്കിയാൽ വാണിജ്യ ശാലകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ എല്ലാ വാണിജ്യ ശാലകളും ക്യൂആർ കോഡ്, ഡിജിറ്റൽ വോലറ്റ്, ബാങ്ക് കാർഡ് തുടങ്ങി രാജ്യത്ത് അംഗീകരിച്ച ഇ-പെയ്‌മെന്റ് സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല