സ്വന്തം ലേഖകൻ: ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഇന്നുമുതൽ കർശന നിരീക്ഷണം. ഇനി റോഡിന്റെ വലത്തേ പാതയിലൂടെ ബൈക്ക് ഓടിച്ചില്ലെങ്കിൽ പിഴയീടാക്കും. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചു വേണം ബൈക്ക് ഓടിക്കാൻ.
മാർഗനിർദേശങ്ങൾ പ്രകാരം റോഡിന്റെ വലത്തേ പാതയിലൂടെ മാത്രമേ ഡെലിവറി ജീവനക്കാർ ബൈക്ക് ഓടിക്കാവൂ. ഡെലിവറി ബോക്സ് മോട്ടർ സൈക്കിളിൽ കൃത്യമായി ഉറപ്പിക്കണം. ഓർഡർ ബോക്സുകളുടെ നീളം 120 സെ. മീറ്ററിലും വീതി 60 സെന്റി. മീറ്ററിലും കൂടാൻ പാടില്ല. മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 1,500 റിയാലാണ് പിഴ.
അതേസമയം ചുവപ്പുവെളിച്ചം തെളിഞ്ഞു കഴിഞ്ഞാൽ വാഹനം എടുത്തുപോയാൽ കാത്തിരിക്കുന്നത് കനത്തശിക്ഷ. ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യമായാണ് ഇത് കാണുന്നതെന്നും ഗുരുതരമായ നിയമ ലംഘനത്തിനാണ് ഇത് സാക്ഷ്യം വഹിക്കുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റെഡ് ലൈറ്റ് സിഗ്നൽ ലംഘനങ്ങൾ വലിയ അപകടങ്ങൾ ആണ് റോഡിൽ ഉണ്ടാക്കുന്നത്.
ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ പിഴക്കൊപ്പം വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെ ശിക്ഷകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് സിഗ്നലുകളിലെ നിയമലംഘനങ്ങൾ വരുത്തുന്നവരുടെ വാഹനം പിടിച്ചെടുക്കും.
90 ദിവസം കഴിഞ്ഞാൻ മാത്രമേ പിന്നീട് വാഹനം നൽകുകയുള്ള. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ട്രാഫിക് വിഭാഗം ഡയറക്ടർക്ക് തീരുമാനങ്ങൾ എടുക്കാം. വാഹനം പിടിച്ചിടുന്നത് സംബന്ധിച്ചുള്ള അധികാരം എല്ലാം ഇദ്ദേഹത്തിനുണ്ടാകും. റെഡ് സിഗ്നലിൽ റോഡ് ക്രോസ് ചെയ്താൽ 6000 റിയാൽവരെയാണ് പിഴ ഈടാക്കുന്നത്.
അതിനിടെ, പൊതുഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിശ്ചിത തുക ഫീസായി ചുമത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് അധികൃതർ ചർച്ച നടത്തി. ഇതുസംബന്ധിച്ച് മന്ത്രിതല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ടിവി റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല