സ്വന്തം ലേഖകൻ: നാനൂറോളം സേവനങ്ങൾ ഓൺലൈൻ ആക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആണ് ഖത്തർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പൊതുജനങ്ങളിലേക്ക് കാര്യങ്ങൾ നേരിട്ട് എത്തിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ പരിവർത്തന പദ്ധതി ഖത്തറിൽ വേഗത്തിൽ നടപ്പിലാക്കാൻ പോകുകയാണ്. ദേശീയ തലത്തിൽ എല്ലാ അടിസ്ഥാന വികസന പദ്ധതികൾക്കുമായി ഡിജിറ്റൽ ട്വിൻ ടെക്‌നോളജി ഉപയോഗിച്ച് സമഗ്രമായ ഡേറ്റാബേസ് തയ്യാറാക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ സാങ്കതിക വിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാകുന്ന തരത്തിൽ ആസൂത്രണ ഏജൻസികൾക്കും ഡേറ്റാബേസ് പ്രദാനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആണ് പുരോഗമിക്കുന്നത്. സ്മാർട് ഇ-സേവനങ്ങൾ നഗരസഭയുടെ പരിതിയിൽ വരുന്ന എല്ലാ സേവനങ്ങൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൃഷി, പൊതു സേവനങ്ങൾ, നഗരസഭകൾ, നഗരാസൂത്രണം, മീൻപിടിത്തം തുടങ്ങി മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന എല്ലാ മേഖലകളിലും പുതിയ സംവിധാനം ഉറപ്പുവരുത്തും. കാര്യങ്ങൾ ഡിജിറ്റൽ ആകുന്നതോടെ കെട്ടിട പെർമിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിൽ ആയി മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല