സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ കൃത്യത വരുത്തി തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. എട്ടു മണിക്കൂറാണ് ഒരു ദിവസത്തെ തൊഴിൽ സമയം. രണ്ടു മണിക്കൂർവരെ അധിക പ്രതിഫലത്തിന് ജോലി ചെയ്യാം. ഗാർഹിക തൊഴിൽ നിയമം ആർട്ടിക്കിൾ 12 പ്രകാരമുള്ള നിയമനിർദേശം വിശദീകരിച്ചുകൊണ്ട് അധികൃതർ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ആഴ്ചയിൽ ഒരു ദിവസം ഇവർക്ക് അവധി നൽകാനും ഈ ദിവസം വേണമെങ്കിൽ ജോലിചെയ്യുന്ന വീട്ടിൽനിന്ന് പുറത്തുപോകാൻ അനുവദിക്കണമെന്നും നിർദേശിച്ചു. ആവശ്യത്തിന് വിശ്രമവും സന്തോഷവും ലഭിക്കുന്നതോടെ ജോലിക്കാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ജോലിചെയ്യാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്പോണ്‍സര്‍ഷിപ്പ് രീതി മാറ്റുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. തൊഴിലുടമയുമായുള്ള കരാര്‍ തീരും മുമ്പ് തന്നെ തൊഴില്‍ മാറാനും അവസരമുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അടക്കം ഖത്തറില്‍ മിനിമം വേതനം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം റിയാല്‍ ശമ്പളമായും താമസത്തിനും ഭക്ഷണത്തിനും 800 റിയാലും നല്‍കണമെന്നാണ് നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല