1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2023

സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷ് 2 മുഖേന ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

പരീക്ഷ വിജയിച്ചവർക്ക് സർക്കാർ സേവന കേന്ദ്രങ്ങളെ സമീപിക്കാതെ സ്വന്തം മേൽവിലാസത്തിൽ ലൈസൻസ് ലഭിക്കുമെന്നതാണ് മെട്രാഷ് 2 വഴി അപേക്ഷ നൽകുന്നതിന്റെ ഗുണം. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ മെട്രാഷിൽ അപേക്ഷ നൽകണം.

ലൈസൻസ് ഫീസും അടയ്ക്കണം. മെട്രാഷിലെ ഇലക്ട്രോണിക് വാലറ്റിൽ ലൈസൻസിന്റെ ഇ-കോപ്പി ഉണ്ടാകുമെന്നും ലൈസൻസിങ് വിഭാഗം ഓഫിസർ മുഹമ്മദ് സയീദ് അൽ അമീരി ട്വിറ്ററിൽ വിഡിയോ സന്ദേശത്തിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.