1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2024

സ്വന്തം ലേഖകൻ: ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി അധികൃതർ. പാർസലുകൾ എത്തിയിട്ടുണ്ടെന്നും അതു സ്വീകരിക്കാനായി ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മുഖേന പേയ്‌മെന്റ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് വ്യക്തികൾക്ക് ഇ-മെയിലുകൾ വരുന്നത്.

പണം അടക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ലിങ്കും ഇ-മെയിലിനൊപ്പമുണ്ട്. 24 മണിക്കൂർ മാത്രമേ പണം അടയ്ക്കാനുള്ള ലിങ്ക് ലഭ്യമാകൂ എന്നും കാണിച്ചാണ് സന്ദേശം എത്തുന്നത്. ഇത്തരം ഇ-മെയിലുകൾക്ക് മറുപടി നൽകുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ പാടില്ലെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾക്ക് മന്ത്രാലയം പാർസലുകൾ അയയ്ക്കില്ലെന്നും ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നും അധികൃതർ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഓർമ്മപ്പെടുത്തി. വ്യാ​ജ ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ച്ച് കാ​ർ​ഡ് വി​വ​ര​ങ്ങ​ളും മ​റ്റും ന​ൽ​കി ഇ​ട​പാ​ടി​ന് ശ്ര​മി​ക്കു​മ്പോ​ൾ ബാ​ങ്ക് വി​വ​ര​ങ്ങ​ളും മ​റ്റും വ്യാ​ജ​ന്മാ​ർ സ്വ​ന്ത​മാ​ക്കു​ക​യും അ​ക്കൗ​ണ്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ന​ഷ്ട​മാ​കാ​ൻ ഇ​ട​യാ​കു​ക​യും ചെ​യ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.