സ്വന്തം ലേഖകൻ: ഖത്തറിന് യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളിലേക്ക് വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ കമീഷന്റെ ശിപാർശ സംബന്ധിച്ച രേഖകൾ യൂറോപ്യൻ യൂനിയൻ-നാറ്റോ സമിതിയിലെ ഖത്തർ അംബാസഡർ ഏറ്റുവാങ്ങി. ഷെൻെഗൻ വിസ ബാധകമായ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് ഖത്തർ പൗരന്മാർക്ക് വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ശിപാർശ ചെയ്തത്.
ഇതിന്റെ രേഖകൾ നാറ്റോയിലെ ഖത്തർ അംബാസഡർ അബ്ദുൽ അസിസ് ബിൻ അഹമ്മദ് അൽ മൽകി യൂറോപ്യൺ കമീഷൻ വൈസ് പ്രസിഡന്റ് മർഗാർട്ടിസ് ഷിനാസിൽനിന്നും ഏറ്റുവാങ്ങി. യൂറോപ്യൻ യൂനിയൻ, യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കമീഷൻ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽനിന്നുള്ള അംഗീകാരങ്ങൾ ലഭിക്കേണ്ടതുണ്ട്.
യൂറോപ്യൻ യൂനിയനിലെ ആഭ്യന്തര നടപടിക്രമങ്ങൾക്കുശേഷം 2023 ആദ്യ പാദത്തിലോ പകുതിയിലോ ആയിരിക്കും ഇത് യാഥാർഥ്യമാവുക. ഷെൻെഗൻ വിസയിൽ ഇളവ് നേടാനുള്ള ഖത്തറിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമാണ് ഈ നീക്കമെന്ന് അംബാസഡർ അബ്ദുൽ അസിസ് ബിൻ അഹമ്മദ് അൽ മൽകി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല