സ്വന്തം ലേഖകന്‍: 23 വര്‍ഷം ഖത്തര്‍ ഭരിച്ച മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി അന്തരിച്ചു, മൂന്നു ദിവസം ദുഃഖാചരണം. 84 വയസ്സായിരുന്നു. ഖത്തര്‍ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. 1972 മുതല്‍ 1995 വരെ ഖത്തര്‍ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫയുടെ മരണത്തോട് അനുബന്ധിച്ച് ഖത്തറില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
1932ല്‍ റയ്യാനിലാണ് ഷെയ്ഖ് ഖലീഫയുടെ ജനനം. 1957 ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ഷെയ്ഖ് ഖലീഫ അധികാര പദവിയിലത്തെുന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി അമീറായി നിശ്ചയിക്കപ്പെട്ടു. 1960 ഒക്ടോബര്‍ 24 ന് കിരീടാവകാശിയായി നിശ്ചയിക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ ധനകാര്യ വകുപ്പ് മന്ത്രിയായും പ്രധാനമന്ത്രിയായും ചുമതലകള്‍ വഹിച്ചു.
1971ല്‍ ബ്രിട്ടണുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെ തുടര്‍ന്നാണ് ഖത്തര്‍ സ്വതന്ത്രമായത്. 1972 ല്‍ അന്നത്തെ അമീറായിരുന്ന അഹ്മദ് ബിന്‍ അലി ആല്‍ഥാനിയില്‍ നിന്ന് ഷെയ്ഖ് ഖലീഫ് അധികാരം ഏറ്റെടുത്തു. ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി പിതാവും ശൈഖ ഐഷ ബിന്‍ത് ഖലീഫ അല്‍സുവൈദി മാതാവുമാണ്.
ഭാര്യമാര്‍: ശൈഖ അംന ബിന്‍ത് ഹസന്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി, ശൈഖ ആയിഷ ബിന്‍ത് ഹമദ് അല്‍അത്വിയ്യ, ശൈഖ റൗദ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, ശൈഖ മൗസ ബിന്‍ത് അലി ബിന്‍ സൗദ് ആല്‍ഥാനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല