1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ ഒരു സ്‌കൂളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് മയക്കു ഗുളികകള്‍ നല്‍കിയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവാണ് ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ സ്‌കൂളിലെ ഏതാനും പെണ്‍കുട്ടികള്‍ക്ക് മയക്കു ഗുളിക നല്‍കിയതായി ഒരു മാതാവാണ് സാമൂഹ്യ മാധ്യമത്തിലൂടെ പരാതി ഉന്നയിച്ചത്.

നവാരിഎച്ച് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് ചെയ്ത പോസ്റ്റില്‍ കുട്ടികളുടെ പരീക്ഷാ പേടി അകറ്റാനെന്ന പേരിലാണ് ഖത്തറിലെ ഒരു സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മയക്കു ഗുളികകള്‍ നല്‍കിയത് എന്ന ആരോപണം ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തെയും രണ്ട് പ്രമുഖ അറബ് മാധ്യമ പ്രവര്‍ത്തകരെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്.

രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കിയതായും അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട മാതാവിന്റെ പരാതി ലഭിച്ച ഉടന്‍ അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.