സ്വന്തം ലേഖകൻ: ലോകകപ്പിന് പിന്നാലെ ഖത്തറില്‍ എക്സ്പോയുടെ ആരവങ്ങള്‍ ഉയരുന്നു. എക്സ്പോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും ബയോഡൈവേഴ്സിറ്റി മ്യൂസിയം. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായി കര്‍ഷക മാര്‍ക്കറ്റും ഒരുക്കും. ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന അന്താരാഷ്ട്ര ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോയ്ക്കായി നഗരം അണിഞ്ഞൊരുങ്ങി തുടങ്ങുകയാണ്.
മിഡീലീസ്റ്റില്‍ ആദ്യമായെത്തുന്ന എക്സ്പോയെ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. എന്‍വിയോണ്‍മെന്റ് സെന്റര്‍ ആന്റ് ബയോഡൈവേഴ്സിറ്റി മ്യൂസിയം. ഫാമിലി ആംഫി തിയറ്റര്‍, ഇന്‍ഡോര്‍ ഡോം.
കള്‍ച്ചറല്‍ ബസാര്‍, കര്‍ഷക മാര്‍ക്കറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മേഖലയിലെ സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും സമുദ്ര ജീവികളുടെയും പ്രദര്‍ശന വേദിയാകും. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിക്കാനുള്ള വേദിയായാണ് കര്‍ഷക മാര്‍ക്കറ്റിനെ കാണുന്നത്. ഖത്തറിലെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിന് എത്തും. ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ 2024 മാര്‍ച്ച് 28 നാണ് അവസാനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല