സ്വന്തം ലേഖകൻ: ഖത്തറില്‍ കുടുംബ താമസ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. രാജ്യത്തെ വിവിധ സര്‍വീസ് സെന്‍ററുകള്‍ വഴിയായിരിക്കും അപേക്ഷകനുമായുള്ള അഭിമുഖം പൂര്‍ത്തിയാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അതീഖ് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
വിദേശികള്‍ക്ക് കുടുംബമായി താമസിക്കുന്നതിനുള്ള സ്ഥിരം വിസകള്‍ക്കുള്ള അപേക്ഷ ഉടന്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല