സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകർക്ക് സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ബസുകളിൽ ഖത്തറിലെത്തി ഫിഫ ലോകകപ്പ് മത്സരങ്ങൾ കണ്ട് മടങ്ങാം.
സൗദിയിൽ നിന്നുള്ള ആരാധകരുടെ ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ദോഹ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബസ് ഏർപ്പെടുത്താനാണു നീക്കം. ദോഹ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ലോകകപ്പ് വേദികളിലേക്കും രാജ്യത്തിന്റെ മറ്റ് കേന്ദ്രങ്ങളിലേക്കുമെല്ലാം വേഗമെത്താം.
സൗദിയിൽ നിന്ന് ഖത്തറിലേക്ക് ബസ് സർവീസ് തുടങ്ങുന്നതും പരിഗണനയിലുണ്ട്. മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് മാച്ച് ഷട്ടിൽ വിമാന സർവീസുകളുണ്ട്. ഖത്തർ എയർവേയ്‌സും മറ്റ് രാജ്യങ്ങളിലെ വിമാനകമ്പനികളും ചേർന്നാണ് നടത്തുന്നത്.
ഷട്ടിൽ സർവീസിലെ ഏകദിന ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും പിന്നീട് പ്രഖ്യാപിക്കും. ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക് ഖത്തറിൽ പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാണ്. ഇതു സംബന്ധിച്ച ബോധവൽക്കരണവും സമഗ്രമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല