
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്‌ബോൾ കഴിഞ്ഞിട്ടും ഖത്തറിൽ താമസ വാടക ഉയർന്നുതന്നെ നിൽക്കുന്നതായി റിപ്പോർട്ട്. മിഡിലീസ്റ്റിൽ ഏറ്റവും കൂടുതൽ താമസ വാടകയുള്ള രാജ്യമാണ് നിലവിൽ ഖത്തർ. ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങൾ തീരുന്നതോടെ ഖത്തറിൽ താമസ വാടക കുറയുമെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ മിഡിലീസ്റ്റിൽ തന്നെ താമസ വാടക ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഖത്തറെന്നാണ് ഗ്ലോബർ പ്രോപർട്ടി ഗൈഡ് പറയുന്നത്. ടു ബിഎച്ച്‌കെ അപാർട്‌മെന്റുകൾക്ക് ശരാശരി കണക്കാക്കിയാൽ യുഎഇയേക്കാൾ വാടകയുണ്ട് ഖത്തറിൽ. ലോകകപ്പ് മുന്നിൽ കണ്ട് നിരവധി അപ്പാർട്‌മെന്റുകളും ഫാൻ വില്ലേജും ഖത്തറിൽ
ഒരുക്കിയിരുന്നു. ലോകകപ്പ് കഴിഞ്ഞ് ആരാധകർ പോയതോടെ ഇതിൽ പലതും ഇപ്പോൾ പ്രവാസികൾക്ക് താമസത്തിന് നൽകുന്നുണ്ട്. ലഭ്യത കൂടുന്നതിനൊപ്പം വാടകയും കൂടുന്ന പ്രതിഭാസമാണ് ഖത്തറിൽ ഉണ്ടായത്.
ഇടനിലക്കാരാണ് ഇത്തരത്തിൽ വാടക ഉയരുന്നതിന് കാരണമെന്നാണ് ഖത്തറിലെ പ്രാദേശിക പത്രം നടത്തിയ അന്വേഷണത്തിൽ സാധാരണക്കാർ ആരോപിക്കുന്നത്. എന്തായാലും ലോകകപ്പിന് ശേഷവും വാടക ഉയരുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസി കുടുംബങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല