സ്വന്തം ലേഖകൻ: ഈ ലോക്കപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് മനോഹരമായ എട്ട് സ്റ്റേഡിയങ്ങൾ ആണ്. ഒരു മാച്ച് കഴിഞ്ഞു അടുത്ത സ്റ്റേഡിയത്തിലേക്ക് പോകാനായി മികച്ച യാത്ര സൗകര്യം, എല്ലാവർക്കും പൊതുഗതാഗതത്തിൽ സൗജന്യയാത്ര, ഭിന്നശേഷിക്കാർക്ക് നൽകിയ പ്രത്യേകപരിഗണന, പരിസ്ഥിതി സൗഹൃദ ലോകകപ്പ്. കുറ്റകൃത്യങ്ങളും അക്രമ സംഭവങ്ങളുമൊന്നുമില്ലാതെ എല്ലാവർക്കും ആസ്വാദ്യകരമായ മനോഹരമായ ലോകകപ്പ്.
മുൻകാല ലോകകപ്പുകളിൽ വിവിധ അക്രമസംഭവവും ഹൂളിഗാനിസവുമായി അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാണെങ്കിൽ ഇവിടെ എല്ലാം ശാന്തം. നെഗറ്റീവ് വാർത്തകൾ തേടി വന്ന വിദേശ മാധ്യമപ്രവർത്തകർ വരെ, ഏറ്റവും മികച്ച ലോകകപ്പ് എന്ന് വാർത്തയെഴുതി മടങ്ങുന്നു. നേരത്തെ പറഞ്ഞു കേട്ടതെല്ലാം നുണകഥകളായിരുന്നുവെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു.
ഖത്തർ നലകിയ ഖൽബുമായി ആരാധകർ തിരിച്ചു പോകുമ്പോൾ, ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റിക് അവർ തിരികെ പറയുകയാണ് ശുക്രൻ ഹബീബി (ശുക്രൻ യാ ഖത്തർ). സ്റ്റേഡിയങ്ങളിലും ഫാൻഫെസ്റ്റിലും, ഫാൻസോണുകളിലും ആട്ടവും, പാട്ടും വെടികെട്ടുമൊക്കെയായി രാത്രിയും പകലുമെന്നില്ലാതെ ഓരോരുത്തരും ആസ്വദിച്ചു.
ഇനി ഒരിക്കലും മലയാളികൾക്ക് ഇതുപോലേ ലോകകപ്പ് ആസ്വദിക്കാൻ കഴിയില്ല. കളത്തിൽ അട്ടിമറികളുടെ ലോകകപ്പായിരുന്നു ഇത്. സങ്കടങ്ങളും, സന്തോഷങ്ങളും നിറഞ്ഞ ലോകകപ്പ്. മലയാളികൾ ഏറ്റവും കൂടുതൽ ഭാഗമായ ലോകകപ്പ് കേരളത്തിൻെറ രണ്ടു ജില്ലകളുടെ അത്രയും വലുപ്പമുള്ള ഈ കൊച്ചു രാജ്യം ഇന്ന് അറബ് ലോകത്തിന് അഭിമാനമായി, ലോകത്തിന് മാതൃകയും സൃഷ്ടിച്ചു.
സാഹോദര്യം, സൗഹൃദം, പരസ്പര സഹകരണം, നിലപാട്, ആതിഥ്യ മര്യാദ ഇവിടെ എല്ലാം ഉണ്ട് ഭായ്.. അതുകൊണ്ടു തന്നെയാണ് ഈ നാടിനേയും ഇവിടുത്തെ ഭരണാധികാരികളെയും എല്ലാവരും ഇഷ്ടപെടുന്നത്. 12 വർഷം നീണ്ട ലോകകപ്പ് തയാറെടുപ്പുകളുടെ തുടക്കം മുതൽ സമാപനം വരെയുള്ള ഓരോ മേഖലകളിലും ഖത്തറിലെ പ്രവാസി മലയാളികളുടെ കയ്യൊപ്പുണ്ട്.
ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ 2022 എന്നിവയിലേതു കൂടാതെ സുരക്ഷ, ഐടി തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലുമുണ്ട് മുകൾത്തട്ട് മുതൽ താഴെത്തട്ടു വരെ മലയാളികൾ. ലോകകപ്പ് സന്ദർശകർക്കും ടീമുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കുമുള്ള മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്ന ആരോഗ്യ പ്രവർത്തകർക്കിടയിലുമുണ്ട് നൂറു കണക്കിന് മലയാളി മുഖങ്ങൾ.
ടീം ഫാൻസ് കൂട്ടായ്മകളുടെ ആവേശങ്ങളിലും മലയാളികൾ തന്നെയാണ് മുൻനിരയിൽ. ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയ സന്ദർശകരിൽ മുൻനിരയിലുണ്ട് ഇന്ത്യക്കാർ. അക്ഷരാർത്ഥത്തിൽ മലയാളികളുടെ ലോകകപ്പ് എന്നു വിശേഷിപ്പിക്കാൻ എല്ലാ യോഗ്യതയും ഉള്ള ലോകകപ്പ്.
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലും ഖത്തർ ദേശീയദിനവും ഒരേദിവസം നടക്കുന്നുവെന്നതാണ് ഈ ഡിസംബർ 18െൻറ സവിശേഷത. ദേശീയദിന ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ ദിനത്തിനായിരിക്കും ഇന്ന് രാജ്യവും ജനതയും സാക്ഷ്യം വഹിച്ചത്. 2007 മുതലാണ് ഡിസംബർ 18 ഖത്തറിെൻറ ദേശീയദിനമായി ആചരിക്കാൻ തുടങ്ങിയത്. 2007 ജൂണിൽ അന്നത്തെ കിരീടവകാശിയും ഇന്നത്തെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീർ ഹമദ് ബിൻ ഖലീഫ ആൽഥാനിയും ചേർന്നാണ് ഡിസംബർ 18 ഖത്തറിെൻറ ദേശീയദിനമായി പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല