സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ആവേശം നിറച്ച് ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. അര്‍ഹ്‌ബോ എന്ന സൗണ്ട് ട്രാക്ക് ഫിഫയാണ് റിലീസ് ചെയ്തത്. കോണ്‍ഗൊലിസ് ഫ്രഞ്ച് റാപ്പര്‍ മാട്രി ജിംസ്, പുഎര്‍ട്ടോ റിക്കന്‍ -ഡൊമിനിക്കന്‍ ഗായകന്‍ ഒസുന എന്നിവര്‍ ചേര്‍ന്നാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
നിലവില്‍ ഫിഫയുടെ ഔദ്യോഗിക യു ട്യൂബില്‍ പാട്ട് കാണാം. അധികം താമസിയാതെ മറ്റ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഫ്രഞ്ച് സിംഗിള്‍സ് ചാര്‍ട്ട്‌സില്‍ 4 തവണ മുന്‍നിരയിലെത്തിയ സോളോ ആര്‍ട്ടിസ്റ്റ് ആണ് മാട്രി ജിംസ്. ലാറ്റിന്‍ സംഗീതത്തിലെ വിഖ്യാത ഗായകന്‍ ആണ് ഒസുന.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണു ഹയാ, ഹയാ എന്ന ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ഗാനം ഫിഫ പുറത്തിറക്കിയത്. യുഎസ് പോപ്പ് ഗായകന്‍ ട്രിനിഡാഡ് കര്‍ഡോന, ആഫ്രിക്കന്‍ അഫ്രോബീറ്റ്‌സ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഗാനം ആലപിച്ചിരിക്കുന്നത്.
അമേരിക്കാസിന്റെയും ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ചു ചേര്‍ത്താണ് അറബ് ലോകത്തിന്റെ പ്രഥമ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. പാട്ട് കാണാം:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല