സ്വന്തം ലേഖകൻ: ലോകകപ്പിൽ സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ വനിതാ റഫരറിമാരും. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തുന്നത്. ചരിത്രം കുറിച്ചുകൊണ്ട് മൂന്ന് വനിതകളെയാണ് ഉൾപ്പെടുത്തിയത്.
ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. 2009 മുതൽ ഫിഫ ഇന്റർനാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ടുണ്ട്. മൂന്ന് വർഷം മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ റഫറിയാകുന്ന ആദ്യ വനിതയാണ് സലീമ മുകാൻ സംഗ. വനിതാ ലോകകപ്പ്, വിമൻസ് ചാമ്പ്യൻസ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളും അവർ നിയന്ത്രിച്ചിട്ടുണ്ട്.
2019-ലെ വനിതാ ലോകകപ്പിലും 2020-ലെ സമ്മർ ഒളിമ്പിക്സിലും കളി നിയന്ത്രിച്ച പരിചയമുള്ള വനിതയാണ് യോഷിമ യമാഷിത.എഎഫ്സി ചാമ്പ്യൻ സ് ലീഗിൽ ഉൾപ്പെടെ അനുഭവ പരിചയവുമുണ്ട്. ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക്, മെക്സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല