1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ കൂട്ടിക്കാഴ്ച, സൗദി ഉപരോധം മുഖ്യ ചര്‍ച്ചാ വിഷയമായി. ഖത്തര്‍ വിദേശകാര്യ മന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും സുഷമ സ്വരാജും ഡല്‍ഹിയിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് അല്‍താനി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഖത്തറിനെതിരെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ കറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും ദീര്‍ഘകാലത്തെ ചരിത്രമുണ്ടെന്ന് അല്‍താനി പറഞ്ഞു.

തങ്ങളുടെ സഹൃദ രാഷ്ട്രവുമായുള്ള ചര്‍ച്ചകളില്‍ സംതൃപ്തിയുണ്ടെന്നും അബ്ദുറഹമാന്‍ അല്‍താനി തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.സൗദി,യുഎഇ എന്നീ രാഷ്ട്രങ്ങളടക്കം ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഖത്തര്‍ സര്‍ക്കാരില്‍ നിന്നൊരാള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.