സ്വന്തം ലേഖകന്‍: സൗദി സഖ്യത്തിന്റെ ഉപരോധം ഇന്ത്യന്‍ പ്രവാസികളെ ബാധിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി. ഉപരോധം മൂലം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവില്ലെന്ന് വ്യക്തമാക്കിയ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു പ്രവാസി തൊഴിലാളികള്‍ക്ക് പകരക്കാരെ നിയമിക്കില്ലെന്നും അറിയിച്ചു.
ഖത്തറില്‍ വിവിധ മേഖലയിലായി ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. വിലക്ക് ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യക്കാരെ ഇത് ഒരുവിധത്തിലും ബാധിക്കില്ലെന്നും നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു സൂചനയും സൗദിസഖ്യത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കം മുതല്‍ക്കേ ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള സന്നദ്ധത ഖത്തര്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ സൗദി സഖ്യം അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല