1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി രക്ഷിതാക്കളുടെ മക്കള്‍ക്ക് 9 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പ്രവേശനം അനുവദിക്കുക.

അല്‍ ഷമാല്‍ സിറ്റി, ദുകാന്‍ സിറ്റി, അല്‍ ഖരാന, അല്‍ ഗുവൈരിയ, അല്‍ സുബാറ, അല്‍ ഖരസ, അല്‍ ഖഅബാന്‍, അല്‍ ജാമിലിയ, റൌളത്ത് റാഷിദ് എന്നീ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പ്രവേശനം അനുവദിക്കുക. ഖത്തര്‍ റേഡിയോയുമായി സംസാരിക്കവെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് റാഷിദ് സാദ് അല്‍ മുസന്നദിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികളായ ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കും. എന്നാല്‍ റൗദത്ത് റാഷിദില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. നാളെ മുതലാണ് ഒന്നാംഘട്ട രജിസ്‌ട്രേഷന്‍. ഖത്തരി, ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ പ്രവേശനം അനുവദിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.