1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2022

സ്വന്തം ലേഖകൻ: സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ തുക വർധിപ്പിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. കൂടാതെ സൈനിക വിരമിക്കൽ നിയമം, സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. 2022ൽ പുറത്തിറക്കിയ ഉത്തരവിൽ അമീർ ഒപ്പുവെച്ചു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന പുതിയ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം ആറ് മാസം കഴിഞ്ഞായിരിക്കും പ്രാബല്യത്തില്‍ വരുക. ഖത്തറിലെ സർക്കാർ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പെൻഷൻ തുക ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്.

15000 റിയാലാണ് ഏറ്റവും കുറവായി നൽകിയിരുന്നു പെൻഷൻ തുക. ഇതിന്റെ കൂടെ 6000 റിയാല്‍ ഹൗസിങ് അലവൻസായി നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസ് ഉള്ളവരാണെങ്കില്‍ പെന്‍ഷനും അലവന്‍സിനുമൊപ്പം ബോണസ് കൂടി നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്.

25 വർഷം സർവീസ് ഉള്ളവർക്ക് മാത്രമേ പെൻഷൻ ലഭിക്കുകയുള്ളു. എന്നാൽ കുട്ടികൾ ഉള്ള അമ്മമാർക്ക് 20 വർഷം സർവീസ് പൂർത്തിയാക്കി വിരമിച്ചാൽ പെൻഷൻ ലഭിക്കും. സർക്കാർ സർവീസിൽ അല്ലാതെ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ഖത്തർ പൗരൻമാർക്കുള്ള സാമൂഹിക ഇന്‍ഷുറന്‍സ് നിയമവും ഖത്തർ പുറത്തിറക്കിയിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ അവസാന മൂന്ന് വര്‍ഷം വാങ്ങിയ ശമ്പളത്തി‍ന്റെ ശരാശരി പരിഗണിച്ചാവും സാമൂഹിക ഇന്‍ഷുറന്‍സ് നൽകാനുള്ള കണക്ക് വിലയിരുത്തുക. സർവീസിൽ ഇരിക്കുന്ന ജീവനക്കാരൻ മരിച്ചാൽ മക്കള്‍, ഭാര്യ, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരും ആനൂകൂല്യങ്ങള്‍ക്ക് അർഹർ ആണ്. മറ്റു അവകാശികൾ ഒന്നും ഇല്ലെങ്കിൽ വിരമിച്ച ജീവനക്കാര‍െൻറ വിധവ മുഴുവൻ പെൻഷൻ തുകയ്ക്ക് അർഹയായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.