സ്വന്തം ലേഖകൻ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ ഹ്രസ്വകാല പാര്‍ക്കിങ്ങിന് പുതിയ നിരക്ക് പ്രാബല്യത്തില്‍. മണിക്കൂറിന് 15 ഖത്തര്‍ റിയാലാണ് പാര്‍ക്കിങ് ഫീസ്. ഇന്നലെ മുതലാണ് ഹ്രസ്വകാല പാര്‍ക്കിങ്ങിന് പുതിയ നിരക്ക് ഈടാക്കി തുടങ്ങിയത്.
മണിക്കൂറിന് 15 ഖത്തര്‍ റിയാലാണ് നിരക്ക്. എട്ട് മണിക്കൂര്‍ വരെ ഓരോ മണിക്കൂറിനും 15 റിയാല്‍ വെച്ചുള്ള നിരക്കില്‍ പാര്‍ക്കിങ് അനുവദിക്കും. അതില്‍ കൂടിയാല്‍ ഒരു ദിവസത്തേക്കുള്ള പാര്‍ക്കിങ് ഫീസ് നല്‍കണം. 145 ഖത്തര്‍ റിയാലാണ് നിരക്ക്. ഇത് കൂടാതെ ഒരാഴ്ചത്തേക്കും പാര്‍ക്കിങ് പാക്കേജുണ്ട്. 725 ഖത്തര്‍ റിയാലാണ് നിരക്ക്.
വീക്കിലി റേറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 20 ശതമാനം നിരക്കിളവും ലഭിക്കും. നേരത്തെ ലോകകപ്പ് സമയത്ത് ആദ്യ അരമണിക്കൂറിന് 25 ഖത്തര്‍ റിയാലായിരുന്നു ഹ്രസ്വകാല പാര്‍ക്കിങ് ഫീസ്. പിന്നീട് പലതവണ ഈ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല