സ്വന്തം ലേഖകൻ: ഗർഭിണികളും മുലയൂട്ടുന്നവരും കോവിഡ്-19 വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം.ഒബ്സ്റ്റട്രിക്സ് മേധാവി ഡോ. സൽവാ അബൂ യാഖൂബ്, വിമൻസ് വെൽനസ് റിസർച് സെൻറർ ഗൈനക്കോളജി സീനിയർ കൺസൽട്ടൻറുമാരായ ഡോ. മർയം ബലൂഷി, ഡോ. ഗമാൽ അഹ്മദ്, പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് എന്നിവർ സംയുക്തമായി തയാറാക്കി പുറത്തിറക്കിയ ലഘുലേഖയിലാണ് ഗർഭിണികളുടെ വാക്സിൻ സംബന്ധിച്ച വിശദീകരണം.
ഗർഭിണികളാകാൻ തയാറെടുക്കുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ എന്നിവർ വാക്സിൻ എടുക്കുന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളാണ് ലഘുലേഖയിൽ അടങ്ങിയിരിക്കുന്നത്.വാക്സിനേഷനുമായി ബന്ധപ്പെട്ട് ലഭിച്ച ചോദ്യങ്ങളുടെ ഉത്തരമായാണ് വിശദീകരണം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നോൺ ലൈവ് വാക്സിനായ ഫ്ലൂ വാക്സിൻ, വൂപിങ് കഫ് വാക്സിൻ എന്നിവ വർഷങ്ങളായി ഗർഭിണികൾക്ക് നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ഇതുമൂലം ഗർഭിണിക്കും കുഞ്ഞിനും എന്തെങ്കിലും അപകടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഖത്തറിൽ കോവിഡ്-19ന് നൽകിക്കൊണ്ടിരിക്കുന്ന ഫൈസർ, മൊഡേണ വാക്സിൻ എന്നിവ നോൺ ലൈവ് വാക്സിൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിനാൽ തന്നെ അവ സ്വീകരിക്കാം.
ഖത്തറിൽ ലഭ്യമായ ഫൈസർ, മൊഡേണ വാക്സിനുകളിൽ ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും അപകടം വരുത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടില്ല.ബ്രിട്ടനിലെ വാക്സിനേഷൻ ജോയൻറ് കമ്മിറ്റി, മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ െപ്രാഡക്ട്സ് റെഗുലേറ്ററി ഏജൻസി, അമേരിക്കയിലെ എഫ്.ഡി.എ എന്നിവരും ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഇതിെൻറ സ്ഥിരീകരണവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ദേശീയ വാക്സിനേഷൻ േപ്രാഗ്രാമിെൻറ ഭാഗമായി മുൻഗണന പട്ടികയിൽ ഉൾപ്പെടുകയും അപ്പോയ്ൻമെൻറ് ലഭിക്കുകയും ചെയ്താൽ വാക്സിനെടുക്കാം. ഡോക്ടറെ സമീപിച്ച് ഉപദേശം തേടിയതിനുശേഷം വാക്സിനെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.അല്ലെങ്കിൽ പ്രസവിക്കുന്നത് വരെയോ മുലയൂട്ടൽ നിർത്തുന്നത് വരെയോ കാത്തിരിക്കുകയും ചെയ്യാം.വാക്സിനെടുക്കുന്നതിലൂടെ രോഗം വരാൻ സാധ്യതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല