1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2022

സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) 2 കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും സാധാരണ സേവനങ്ങൾ പുനരാരംഭിച്ചു. കോവിഡ് കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന ഹസം മിബൈറീക്, ക്യൂബൻ ആശുപത്രികളിലാണിത്.

അതേസമയം കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഹസം മിബൈറീക്കിലെ ഫീൽഡ് ആശുപത്രി എന്നിവിടങ്ങളിൽ കോവിഡ് ചികിത്സ തുടരും. രാജ്യത്തെ ഒമിക്രോൺ വ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒമിക്രോൺ വ്യാപനത്തെ തുടർന്നു 700 ലധികം പേരാണ് എച്ച്എംസിയുടെ വിവിധ കോവിഡ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തിയത്.

ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിൽ ഔട്‌പേഷ്യന്റ് (ഒപി) വിഭാഗങ്ങളിലെ അപ്പോയ്ന്റ്മെന്റുകൾ മാർച്ച് 6 മുതൽ പുനരാരംഭിക്കും.
6 മുതൽ രോഗികളും ഡോക്ടർമാരും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നൂറു ശതമാനം ശേഷിയിൽ തന്നെ പുനരാരംഭിക്കും.

രാജ്യത്തെ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ആശുപത്രി പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കു മടങ്ങിയെത്തുന്നത്. കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിലാണ് ഒപി സേവനങ്ങളിൽ നേരിട്ടുള്ള കൺസൽറ്റേഷൻ പരിമിതപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.