സ്വന്തം ലേഖകൻ: അവധിയാഘോഷങ്ങൾക്ക് രാജ്യത്തിന് പുറത്തു പോകുന്നവർ വിദേശത്തും കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാൻ മറക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇന്നലെയാണ് ബക്രീദ്, മധ്യവേനൽ അവധിയാഘോഷങ്ങൾക്ക് രാജ്യത്തിന് പുറത്തുപോകുന്നവർക്കായി മന്ത്രാലയം കോവിഡ് മുൻകരുതൽ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.
സമീപ ആഴ്ചകളിലായി ഖത്തറിൽ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയർന്നു തുടങ്ങിയ സാഹചര്യത്തിലാണ് വിദേശ യാത്ര നടത്തുന്നവർ കോവിഡ് അപകട സാധ്യതകൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം.
വിദേശയാത്രയ്ക്ക് പോകുന്നവർ മാത്രമല്ല കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും രാജ്യത്തെ എല്ലാ ജനങ്ങളും സ്വയം സുരക്ഷിതമാകാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഫെയ്‌സ് മാസ്‌ക് ഉൾപ്പെടെയുള്ള മുൻകരുതലുകളും സ്വീകരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല