സ്വന്തം ലേഖകൻ: ഖത്തറിലെ ആശുപത്രികളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. രാജ്യത്തെ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, മറ്റ് ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ ഇനി മുതല്‍ നിര്‍ബന്ധമല്ല. ഉപഭോക്തൃ സേവന വിഭാഗം ജീവനക്കാരും ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല.
അതേസമയം പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ ആശുപത്രികളിലെ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളെ സന്ദര്‍ശിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ആശുപത്രികളിലും ഉപഭോക്തൃ വിഭാഗം ജീവനക്കാര്‍ക്കുമാണ് മാസ്‌ക് ധരിക്കല്‍ വ്യവസ്ഥ നിര്‍ബന്ധമാക്കിയിരുന്നത്.
മാസ്‌ക് ധരിക്കല്‍ വ്യവസ്ഥ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല